#arrest | മീറ്ററിൽ കാണിച്ചത് 106 രൂപ, ഈടാക്കിയത് 3500 രൂപ; യാത്രക്കാരനിൽ നിന്ന് പണം തട്ടിയ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

#arrest | മീറ്ററിൽ കാണിച്ചത് 106 രൂപ, ഈടാക്കിയത് 3500 രൂപ; യാത്രക്കാരനിൽ നിന്ന് പണം തട്ടിയ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ
Dec 23, 2024 03:05 PM | By VIPIN P V

മുംബൈ: ( www.truevisionnews.com ) ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് സംഗ്ലിയിലേക്ക് ഓട്ടോ ചാർജ് ആയി 3500 രൂപ ഈടാക്കിയ ഓട്ടോ ഡ്രൈവറെ അറസ്റ്റ് ചെയ്തു.

യു.എസിൽനിന്നെത്തിയ ആളോടാണ് ഓട്ടോ ഡ്രൈവറായ റിതേഷ് കദം(26) ​ഇത്രയും പണം ഈടാക്കിയത്.

യു.എസിൽ നിന്ന് നാട്ടിലേക്ക് വന്ന കൗമാരക്കാരനായിരുന്നു യാത്രക്കാരൻ. ഇക്കഴിഞ്ഞ ഡിസംബർ 14നായിരുന്നു സംഭവം. ഓട്ടോയുടെ മീറ്ററിൽ 106 രൂപയാണ് കാണിച്ചത്.

എന്നാൽ ഇത്രയും ദൂരം ഓടിയതിന് 3500 രൂപ വേണമെന്ന് ഡ്രൈവർ നിർബന്ധം പിടിച്ചു. എന്നാൽ യാത്രക്കാരൻ പണം കൊടുക്കാൻ തയാറായില്ല.

തുടർന്ന് ഫോണിൽ മറ്റൊരാളെ വിളിച്ചുവരുത്തി യാത്രക്കാരനെ ഭീഷണിപ്പെടുത്തുകയായിരുന്നു. ഒടുവിൽ പണമായി 1000 രൂപയും ഗൂഗ്ൾ പേ വഴി 2500 രൂപയും ഓട്ടോ ഡ്രൈവർക്ക് നൽകാൻ യാത്രക്കാരൻ നിർബന്ധിതനായി.

എന്നാൽ ഇറങ്ങുന്നതിന് മുമ്പ് ഓട്ടോയുടെ നമ്പർ പ്ലേറ്റിന്റെലെ രജിസ്​ട്രേഷൻ നമ്പറിന്റെയും മീറ്റർ റീഡിങ്ങിന്റെയും ഫോട്ടോ എടുക്കാൻ യാത്രക്കാരൻ മറന്നില്ല.

ഇതു വെച്ച് മുംബൈ പൊലീസിന് ഇ-മെയിൽ ആയി പരാതി അയക്കുകയും ചെയ്തു. പരാതിയിൽ കേസെടുത്ത മുംബൈ പൊലീസ് ഡിസംബർ 17ന് റിതേഷിനെ അറസ്റ്റ് ചെയ്തു.

രജിസ്ട്രേഷൻ നമ്പർ ട്രാക്ക് ചെയ്താണ് പൊലീസ് ഇയാളെ പിടികൂടിയത്.

പിടിയിലായതിനു പിന്നാലെ ഇയാൾ കുറ്റമേറ്റു പറഞ്ഞു. പണം അത്യാവശ്യമായതിനാലാണ് യാത്രക്കാരനിൽ നിന്ന് അധിക ചാർജ് ഈടാക്കിയതെന്നും പറഞ്ഞു.

വിദേശത്ത് നിന്നെത്തുന്ന യാത്രക്കാരിൽ നിന്ന് മുംബൈയിലെ ഓട്ടോ, ടാക്സി ഡ്രൈവർമാർ അധിക ചാർജ് ഈടാക്കുന്നുവെന്നതിനെ കുറിച്ച് നിരവധി പരാതികൾ ലഭിക്കുന്നതായി മുംബൈ പൊലീസ് അറിയിച്ചു.

#Meter #showed #Charged #Autodriver #arrested #Extortingmoney #passenger

Next TV

Related Stories
#Digitalarrest | ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്: സോഫ്റ്റ്‌വെയർ എൻജിനീയർക്ക്  11.8 കോടി രൂപ നഷ്ടമായി

Dec 23, 2024 10:56 PM

#Digitalarrest | ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്: സോഫ്റ്റ്‌വെയർ എൻജിനീയർക്ക് 11.8 കോടി രൂപ നഷ്ടമായി

കള്ളപ്പണം വെളുപ്പിക്കുന്നതിന് ബാങ്ക് അക്കൗണ്ട് തുറക്കാൻ ആധാർ കാർഡ് ഉപയോഗിച്ചെന്ന് കണ്ടെത്തിയെന്ന് പറഞ്ഞാണ്...

Read More >>
#Narendramodi | ‘യേശുക്രിസ്തുവിന്റെ പാഠങ്ങൾ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും -പ്രധാനമന്ത്രി നരേന്ദ്ര മോദി

Dec 23, 2024 10:12 PM

#Narendramodi | ‘യേശുക്രിസ്തുവിന്റെ പാഠങ്ങൾ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും -പ്രധാനമന്ത്രി നരേന്ദ്ര മോദി

രാജ്യത്തെ ജനങ്ങൾക്ക് ക്രിസ്മസ് ആശംസകൾ നേർന്ന് പ്രധാന മന്ത്രി നരേന്ദ്ര...

Read More >>
#Narendramodi | സത്യസന്ധവും സുതാര്യവുമായ നിയമനം; ഒന്നര വർഷത്തിനിടെ പത്ത്  ലക്ഷം യുവാക്കൾക്ക് സർക്കാർ ജോലി നൽകി  -പ്രധാനമന്ത്രി

Dec 23, 2024 08:58 PM

#Narendramodi | സത്യസന്ധവും സുതാര്യവുമായ നിയമനം; ഒന്നര വർഷത്തിനിടെ പത്ത് ലക്ഷം യുവാക്കൾക്ക് സർക്കാർ ജോലി നൽകി -പ്രധാനമന്ത്രി

സത്യസന്ധവും സുതാര്യവുമായാണ് നിയമനം നടന്നത്. നിയമനം ലഭിച്ചവരിൽ വലിയ വിഭാഗം...

Read More >>
#murder | അവിഹിതബന്ധമെന്ന് സംശയം, ഭാര്യയെ വെട്ടികൊന്ന് മൃതദേഹം കഷണങ്ങളാക്കി,  യുവാവ് അറസ്റ്റില്‍

Dec 23, 2024 07:46 PM

#murder | അവിഹിതബന്ധമെന്ന് സംശയം, ഭാര്യയെ വെട്ടികൊന്ന് മൃതദേഹം കഷണങ്ങളാക്കി, യുവാവ് അറസ്റ്റില്‍

കഴിഞ്ഞ ദിവസവും വഴക്കിട്ടപ്പോള്‍ മാരിമുത്തു സത്യയെ വെട്ടിക്കൊല്ലുകയായിരുന്നു. മൃതദേഹം കഷണങ്ങളാക്കി മൂന്ന് ബാഗുകളിലായി...

Read More >>
#SheikhHasina | കുറ്റവാളികളെ കൈമാറാൻ കരാറുണ്ട്, ഷെയ്ഖ് ഹസീനയെ കൈമാറണം; ഇന്ത്യയ്ക്ക് കത്തയച്ച് ബംഗ്ലാദേശ്

Dec 23, 2024 07:28 PM

#SheikhHasina | കുറ്റവാളികളെ കൈമാറാൻ കരാറുണ്ട്, ഷെയ്ഖ് ഹസീനയെ കൈമാറണം; ഇന്ത്യയ്ക്ക് കത്തയച്ച് ബംഗ്ലാദേശ്

ഇന്ത്യയും ബംഗ്ലാദേശും തമ്മില്‍ കുറ്റവാളികളെ കൈമാറല്‍ കരാറുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഹസീനയെ വിട്ടുനല്‍കണമെന്ന്...

Read More >>
#wallfell | ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടികൾക്ക് മുകളിലേക്ക് മതിൽ ഇടിഞ്ഞുവീണ് അപകടം; നാല് പേർക്ക് ദാരുണാന്ത്യം

Dec 23, 2024 04:18 PM

#wallfell | ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടികൾക്ക് മുകളിലേക്ക് മതിൽ ഇടിഞ്ഞുവീണ് അപകടം; നാല് പേർക്ക് ദാരുണാന്ത്യം

അഞ്ച് വയസുകാരി ഗൗരിയെ ഗുരുതരമായ പരിക്കുകളോടെ ഹിസാർ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടി അപകട നില തരണം...

Read More >>
Top Stories